ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സഭവത്തില്‍ ബിജെപി നേതാവ് കീഴടങ്ങി. ഒരു കോടി രൂപയോളമാണ് മുളക്കഴ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം സനു എന്‍ നായര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത്. കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

കേന്ദ്ര മന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും വിശ്വസ്തര്‍ എന്ന് പറഞ്ഞാണ് സനുവും കൂട്ടരും വിവിധ ജില്ലകളില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. ഇവര്‍ക്കൊപ്പം സനു നില്‍ക്കുന്ന ചിത്രങ്ങള്‍ കൂടി കാണിച്ചാണ് ജനങ്ങളുടെ വിശ്വാസം കൈയ്യിലെടുത്തത്. ജോലിക്ക് മുമ്പുള്ള അഭിമുഖത്തിനെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികളെ ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഫുഡ് കോര്‍പറേഷന്റെ ഓഫിസുകള്‍ക്ക് സമീപത്ത് ദിവസങ്ങളോളം പാര്‍പ്പിക്കും.

അതിനുശേഷം പണവുമായി മുങ്ങുന്നതാണ് സനുവിന്റേയും കൂട്ടരുടേയും പതിവുരീതി. ചതിവ് മനസിലാക്കിയ ഒമ്പത് പേരാണ് പോലീസില്‍ പരാതി നല്‍കിയത്. സനു ഒന്നാം പ്രതിയായ കേസില്‍ ബുധനൂര്‍ സ്വദേശി രാജേഷ് കുമാര്‍,എറണാകുളം വൈറ്റില സ്വദേശി ലൈനിന്‍ മാത്യു എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.















Discussion about this post