കോഴിക്കോട്: ചൊവ്വാഴ്ച കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ട്രോളി കെ മുരളീധരന്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഉടനെ യോഗം കൂടിയിട്ട് ഇവിടെ എന്ത് മല മറിക്കാനാണെന്ന് മുരളീധരന് പരിഹസിച്ചു.
ചൊവ്വാഴ്ച ബിജെപി സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുരേന്ദ്രന് അറിയിച്ചിരുന്നു.
‘സംസ്ഥാന കമ്മിറ്റി ഉടനെ യോഗം കൂടിയിട്ട് അത്ര വലിയ കാര്യമൊന്നുമില്ലല്ലോ, വോട്ട് വില്‍ക്കുന്ന ജോലി അല്ലേ, ഇപ്പോള്‍ ഇലക്ഷനില്ലല്ലോ,’ കെ മുരളീധരന് പറഞ്ഞു. ആദ്യം ഹാജരായി സത്യസന്ധത തെളിയിക്കണം. അല്ലാതെ വീരവാദമടിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പോലീസ് ക്ലബില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.
Discussion about this post