തൊടുപുഴ: കേരളത്തില്‍ ഇത്തവണ ലഭിച്ചത് റെക്കോര്‍ഡ് വേനല്‍മഴ. സംസ്ഥാനത്ത് വേനല്‍ മഴ റെക്കോര്‍ഡിട്ടതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പായി.
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 35.40 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തെക്കാള്‍ 7 ശതമാനം അധികം വെള്ളമാണ് ഈ വര്‍ഷമുള്ളത്.കാലവര്‍ഷത്തിനു മുന്‍പ് ജലനിരപ്പ് ഇത്രയും ഉയരുന്നത് അപൂര്‍വം. കഴിഞ്ഞ ദിവസങ്ങളില്‍ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
കാലവര്‍ഷത്തിനു മുന്നോടിയായി ലഭിച്ച മഴയുടെ കണക്കില്‍ 2018നെ മറികടന്നു 2021. 2018ന് ശേഷം തൃശൂരിന് തെക്കോട്ടുള്ള എല്ലാ ജില്ലകളിലും ഏറ്റവും മികച്ച വേനല്‍മഴ ലഭിച്ച വര്‍ഷമാണിത്.
Discussion about this post