കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസട്രേറ്റര്‍ നടത്തുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം അറിയിച്ച നടന് പൃഥ്വിരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പിന്തുണ അറിയിച്ചത്. ക്യാമറക്ക് മുന്നില്‍ നായകനാവാന്‍ അഭിനയ മികവ് വേണം. ജീവിതത്തില്‍ നായകനാവാന്‍ നിലപാട് വേണം. അത് പറയാനുള്ള ധീരതയും. ലക്ഷദ്വീപ് വിഷയത്തില്‍ പിന്തുണ എന്നും ഷാഫി പറമ്പില്‍ കുറിച്ചു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്നായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ നടപടിയെ വിമര്‍ശിച്ച് പൃഥിരാജ് ചോദിച്ചത്. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.
പിന്നാലെ താരത്തിന് എതിരെ സംഘപരിവാര്‍ അനുകൂലികള്‍ വലിയ സൈബര്‍ ആക്രമണവും നടത്തിയിരുന്നു. വളരെ മോശം ഭാഷയിലായിരുന്നു സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം. എന്നാല്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പൃഥ്വിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Discussion about this post