കല്‍പ്പറ്റ: കൈപ്പത്തിക്കു വോട്ടു ചെയ്താല്‍ താമരയ്ക്കു പോവുന്നതായി പരാതി. കല്‍പ്പറ്റ മണ്ഡലത്തിലെ ബൂത്തിലാണ് പരാതി ഉയര്‍ന്നത്. പരാതി ലഭിച്ചതിനെതിത്തുടര്‍ന്ന് വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചു. കലക്ടറേറ്റില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പര്‍ ബൂത്തായ അന്‍സാരിയ കോംപ്ലക്സിലാണ് കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി പരാതി ഉയര്‍ന്നത്. മൂന്നു പേര് വോട്ട് കൈപ്പത്തിക്കു വോട്ട് ചെയ്തതില്‍ 2 പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റില്‍ കാണിച്ചത് എന്നാണ് പരാതി.
അതേസമയം സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുകയാണ്. അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടിംഗ് ശതമാനം 41 കടന്നു. പകല്‍ 12.30 ന് പോളിംഗ് 41.77 രേഖപ്പടുത്തി. പുരുഷന്മാര് 44.17 ശതമാനവും സ്ത്രീകള്‍ 39.51 ശതമാനവും ട്രാന്‍സ്ജെന്‍ഡര്‍ 13.84 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.
Discussion about this post