കോട്ടയം: മഞ്ചേശ്വരത്ത് യുഡിഎഫിന് ആരുടേയും സഹായം വേണ്ടെന്ന് മുൻമുഖ്യമന്ത്രിയും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ്മൻചാണ്ടി. ബിജെപിയെ തോൽപിക്കാൻ എൽഡിഎഫ് പിന്തുണ തേടിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഉമ്മൻ ചാണ്ടി നിലപാട് വ്യക്തമാക്കിയത്.
ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിന് കഴിവുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതിന് അരുടെയും പിന്തുണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണെന്നും ഇത്തവണയും അതുതന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
നേരത്തെ, കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഉമ്മൻചാണ്ടി മഞ്ചേശ്വരത്ത് ബിജെപിക്കെതിരെ എൽഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്ന് മുല്ലപ്പള്ളി പറഞ്ഞത്.
മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെയാണ് സിപിഎം മത്സരിപ്പിക്കുന്നതെന്നും അതുകൊണ്ട് യുഡിഎഫിനെ എൽഡിഎഫ് പിന്തുണയ്ക്കണമെന്നും നീക്കുപോക്കിന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Discussion about this post