കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് താരം സണ്ണി ലിയോണ്‍ കുടുംബത്തോടൊപ്പം കേരളത്തിലാണ്. സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട ഷൂട്ടിംഗിനായാണ് താരം ഇവിടെ എത്തിയത്. ഒരുമാസം താരം കേരളത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, താരത്തിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുമ്പോഴും മക്കളുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് സണ്ണിയും ഡാനിയേലും.
താരത്തിന്റെ ഇളയ മക്കളായ അഷറിന്റേയും നോവയുടേയും മൂന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മൂത്ത മകള്‍ നിഷക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ദിനം ആഘോഷമാക്കിയിരിക്കുകയാണ് താരം.
താരം തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. ഹൃദ്യമായ കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മക്കള്‍ക്ക് മൂന്ന് വയസായെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് താരം കുറിക്കുന്നത്.
‘ഇപ്പോള്‍ സ്റ്റോറി ടൈമാണ്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഞാന്‍ അല്ല ഇപ്പോള്‍ നിങ്ങളാണ് കഥ പറയുന്നത്. ഒരുകാലത്ത് അടിപിടിയില്ലാത്ത ഒരു സമയമുണ്ടായിരുന്നു. എപ്പോഴും എനിക്ക് കേള്‍ക്കേണ്ടത് അതാണ്. ഇത്ര സ്നേഹിക്കുന്ന അച്ഛനേയും സഹോദരിയേയും കിട്ടിയതില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. അതിനേക്കാളപ്പുറം നിങ്ങള്‍ മൂന്ന് കുഞ്ഞുങ്ങളെ കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. എത്ര സങ്കടപ്പെട്ടും ക്ഷീണിച്ചും ബുദ്ധിമുട്ടിയും ഇരിക്കുമ്പോള്‍ മമ്മാ ഐ ലവ് യു എന്നു കേള്‍ക്കുമ്പോള്‍ ഈ ലോകം ഇല്ലാതാവുന്നതുപോലെയാണ്’, സണ്ണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം വഞ്ചന കേസില്‍ നടി സണ്ണി ലിയോണിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. വിശ്വാസ വഞ്ചന, ചതി, പണാപഹാരണം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സണ്ണി ലിയോണിയാണ് ഒന്നാം പ്രതി. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയുമാണ് മറ്റു പ്രതികള്‍. സണ്ണിയെ വീണ്ടും ചോദ്യം ചെയ്യും. അങ്കമാലിയില്‍ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും പങ്കെടുക്കാന്‍ എത്തിയില്ലെന്നാണ് കേസ്.
Discussion about this post