തൃശ്ശൂര്‍: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനായുള്ള തിരക്കിട്ട നീക്കങ്ങളിലാണ് വിവിധ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യ ആയുധമാക്കിക്കൊണ്ടുള്ള യുഡിഎഫിന്റെ നീക്കത്തിനെതിരെ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി.

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് കഴിഞ്ഞ ദിവസം യുഡിഎഫ് പുറത്തു വിട്ടിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് ഈ കരട് നിയമം പരസ്യപ്പെടുത്തിയത്. ഇതിനെ വിമര്‍ശിച്ചു കൊണ്ടാണ് എ.പി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിലൂടെ രംഗത്ത് വന്നത്.

മുസ്ലിം പള്ളിയും, ക്രിസ്ത്യന്‍ ചര്‍ച്ചും പോലെ ഹിന്ദു ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ കമ്മറ്റിയെ ഏല്‍പ്പിയ്ക്കുമെന്ന നിയമം കൊണ്ടു വരുമെന്ന് പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യമുണ്ടോ?. പണ്ട് ബ്രിട്ടീഷ് സായിപ്പ് മന്‍ഡ്രോ നടപ്പിലാക്കിയ നിയമത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണം. ഈ ഹിന്ദു വിരുദ്ധ നിയമം തിരുത്താന്‍ യുഡിഎഫിന് സാധിക്കുമോ?- അബ്ദുള്ളക്കുട്ടി ചോദിച്ചു.

എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം :
‘ ഇന്നത്തെ പ്രധാന ചര്‍ച്ചാ വിഷയം ശബരിമലയാണല്ലോ ? കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച കരട് നിയമം ഇതാണ് ‘ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസികളുടെ ആചാര സംരക്ഷണത്തിന് നിയമ നിര്‍മ്മാണം നടത്തും’ ഇത് കണ്ടിട്ട് ഒരു ചോദ്യം മനസ്സില്‍ ഉയര്‍ന്നു വരികയാണ് !
മുസ്ലിം പള്ളിയും, ക്രിസ്ത്യന്‍ ചര്‍ച്ചും പോലെ ഹിന്ദു ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ കമ്മറ്റിയെ ഏല്‍പ്പിയ്ക്കുമെന്ന നിയമം കൊണ്ടു വരുമെന്ന് പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യമുണ്ടോ?. പണ്ട് ബ്രിട്ടീഷ് സായിപ്പ് മന്‍ഡ്രോ നടപ്പിലാക്കിയ നിയമത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണം. ഈ ഹിന്ദു വിരുദ്ധ നിയമം തിരുത്താന്‍ UDF ന് സാധിക്കുമോ?.
വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണം ഏല്‍പിയ്ക്കുമെന്ന് പറയാന്‍ തന്റേടമുണ്ടോ?. കേരള രാഷ്ട്രീയത്തില്‍ അല്‍പം വൈകിയാണെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഹിന്ദുമത വിശ്വാസകള്‍ക്ക് വേണ്ടി അലമുറയിടുകയാണ്. ഇതെല്ലാം കാണിയ്ക്കുന്നത് കേരള രാഷ്ട്രീയത്തിന്റെ പുതിയ ധ്രുവീകരണമാണ്.
ഇതില്‍ നിന്ന് ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്. BJP ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് പ്രാധാന്യം ഏറി വരികയാണ്. ഹേ കോണ്‍ഗ്രസേ കമ്മ്യൂണിസ്റ്റുകാര്‍ പിണറായിയുടെ നേതൃത്വത്തില്‍ ദൈവ നിഷേധികളായ ആക്ടിവിസ്റ്റുകളെ കയറ്റി ശാസ്താവിന്റെ തിരുസന്നിധി അപമാനിക്കുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?!.
അന്ന് അത് തടയാന്‍ BJP യുടെയുടെ നേതൃത്വത്തിലുള്ള ഹിന്ദു വിശ്വാസികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. K.സുരേന്ദ്രനെ പോലെ നൂറ് കണക്കിന് അയ്യപ്പ ഭക്തന്മാര്‍ ജയിലില്‍ പോയത് കേരളം മറന്നിട്ടില്ല. തിരുവഞ്ചൂരും ശശി തരൂരും ഉമ്മന്‍ ചാണ്ടിയും നടത്തുന്ന പുതിയ പ്രഖ്യാപനങ്ങള്‍ ജനം വിശ്വസിക്കില്ല CPM ന്റെയും, congress ന്റേയും തട്ടിപ്പ് ജനം തിരിച്ചറിയും.”
ഇന്നത്തെ പ്രധാന ചർച്ചാ വിഷയം
ശബരിമലയയാണല്ലൊ?കോൺഗ്രസ്സ് നേതാവ്
തിരുവഞ്ചൂർ രാധ കൃഷ്ണൻ അവതരിപ്പിച്ച കരട് നിയമം ഇതാണ്"…
Posted by AP Abdullakutty on Saturday, February 6, 2021















Discussion about this post