ബോവിക്കാനം: വീട്ടില്‍ കളിക്കുന്നതിനിടെ ടിവി ദേഹത്തേയ്ക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന തെക്കില്‍ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകന് മുഹമ്മദ് സാബിര്‍ (രണ്ട്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ബാവിക്കര പള്ളിക്കാലിലെ വീട്ടില്‍ മറ്റ് കുട്ടികള്ക്കൊപ്പൊം കളിക്കുന്നതിനിടെ കുട്ടി ടിവി സ്റ്റാന്‍ഡില്‍ പിടിച്ച് വലിക്കുകയായിരുന്നു. പഴയ വലിയ ടിവിയാണ് ദേഹത്ത് വീണത്. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെയും സമാനകേസുകള്‍ അനവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post