തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് തീയേറ്ററുകള്‍ തുറക്കേണ്ട സമയം. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രം ആളുകളെ ഇരുത്തണം. ജീവനക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം തീയറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തീയേറ്ററുകള്‍ ഇപ്പോള്‍ തുറക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് ഉടമകള്‍. ഇളവുകള്‍ നല്‍കാതെ തീയേറ്ററുകള്‍ തുറക്കാന്‍ പറ്റില്ല എന്ന നിലപാടിലാണ് ഉടമകളുള്ളത്.
തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി നാളെ യോഗം ചേരും. വിനോദ നികുതിയും വൈദ്യുതി ഫിക്സഡ് ചാര്‍ജും ഒഴിവാക്കണമെന്ന തീയേറ്റര്‍ ഉടമകളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Discussion about this post