തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ഹര്‍ത്താലിനിടെ രാവിലെ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ് ഉണ്ടായി. തിരുവനന്തപുരത്ത് നിന്ന് വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സിന് നേരെയാണ് ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസ്സിന്റെ മുന്‍ ഗ്ലാസ്സ് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ശബരിമലയിലും സന്നിധാനത്തും നിലനില്‍ക്കുന്ന നിരോധനാജ്ഞ എടുത്തുകളയണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംഎന്‍ രാധാകൃഷ്ണന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം നടത്തിയിരുന്നു. എന്നാല്‍ സമരം തുടങ്ങി എട്ട് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ സമരക്കാരുടെ ആവശ്യത്തോട് പ്രതികരിച്ചില്ല. മാത്രമല്ല നിരോധനാജ്ഞ നീട്ടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് ജില്ലയില്‍ നടത്താനിരുന്ന ഹൈസ്കൂള്‍ പരീക്ഷകള്‍ 21 -ാം തിയതിയിലേക്ക് മാറ്റി. ഇന്ന് നടക്കേണ്ടിയിരുന്ന ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എല്ലാ ജില്ലകളിലേതും ഡിസംബര്‍ 21 ലേക്ക് മാറ്റിവച്ചു.
Discussion about this post