കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 441.20 ഗ്രാം സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശി പിടിയിലായി. ദുബായിയില്‍ നിന്നും ഫ്ളൈ ദുബായ് വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
അതേസമയം എയര്‍ ഇന്റലിജന്‍സ് വിഭാഗം ഒമ്പത് കേസുകളിലായി മൊത്തം ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രാം സ്വര്‍ണ്ണവും 6.5 ലക്ഷം വിലവരുന്ന 8.5 കിലോ കുങ്കുമപൂവുമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പിടിച്ചെടുത്തത്.
പരിശോധന കര്‍ശനമാക്കിയിട്ടും വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. പലരും സ്വര്‍ണ്ണം കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിക്കുന്നത്.
Discussion about this post