തിരുവനന്തപുരം: സംവിധായകന് ശാന്തിവിള ദിനേശിനെതിരെ വീണ്ടും ഭാഗ്യലക്ഷ്മി രംഗത്ത്. തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തെന്ന് ഭാഗ്യലക്ഷമി ആരോപിക്കുന്നു. സംഭവത്തില്‍, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.
പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് കേസെടുക്കും. ട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണം എന്ന് കോടതി വക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ് ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും വാദിച്ചത്.
Discussion about this post