തിരുവനന്തപുരം: എം.ശിവശങ്കറിന്റെ സസ്പെന്ഷന് 4 മാസം കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയിലാണ് നടപടി. നാളെ മുതല്‍ 120 ദിവസത്തേക്കാണ് സസ്പെന്ഷന് നീട്ടിയത്.സസ്പെന്ഷന് പുനഃപരിശോധിക്കുന്നതിനു ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴില്‍ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജന്, അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരടങ്ങിയ മൂന്നംഗസമിതിയെയാണ് ശിവശങ്കറിന്റെ സസ്പെന്ഷന് പുനപരിശോധിക്കാനായി സര്‍ക്കാര്‍ നിയോഗിച്ചത്.
അഖിലേന്ത്യാ സര്‍വീസ് ചട്ടം അനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്ത് 60 ദിവസം കഴിയുമ്പോള്‍ പുനഃപരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post