തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് നല്‍കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു. ഏഴായിരം രൂപയാണ് ബോണസ് ആയി നല്‍കുന്നത്. ബോണസ് ഇന്ന് മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ബോണസില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്തയായി ലഭിക്കും. പ്രളയവും പ്രകൃതിക്ഷോഭവും കാരണം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷവും ബോണസ് നല്‍കിയിരുന്നില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ബോണസ് ഉണ്ടാകില്ലെന്നായിരുന്നു പ്രചാരണം.
നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 20 ശതമാനം പിടിക്കുന്നുണ്ട്. ഇതിനിടെ ബോണസും ഉണ്ടാവില്ലെന്ന സൂചന ലഭിച്ചതോടെ ജീവനക്കാര്‍ ചീഫ് ഓഫീസിനു മുന്നിലും സെക്രട്ടേറിയേററിനു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Discussion about this post