തൃശ്ശൂര്‍: ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 62 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 4 പേരുടെ രോഗ ഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 3, ചാലക്കുടി ക്ലസ്റ്റര്‍ 3, ദയ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍) 2, വാടാനപ്പളളി ജനത ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്കം 29, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 4 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.
ജില്ലയില്‍ ആകെ 940 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.ജില്ലയില്‍ ഇതുവരെ 3223 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗവ.മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ – 74, സിഎഫ്എല്‍ടിസി ഇഎസ്‌ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 51, എംസിസിഎച്ച് മുളങ്കുന്നത്തുകാവ് -39, ജിഎച്ച് ത്യശ്ശൂര്‍-15, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി – 40, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-75, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 65, വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക് 1 വേലൂര്‍-142, വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക് 2 വേലൂര്‍-130, എംഎംഎം. കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍-35, ചാവക്കാട് താലൂക്ക് ആശുപത്രി -17, ചാലക്കുടി താലൂക്ക് ആശുപത്രി -14, സിഎഫ്എല്‍ടിസി കൊരട്ടി – 54, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജിഎച്ച് ഇരിങ്ങാലക്കുട – 8, ഡിഎച്ച് വടക്കാഞ്ചേരി – 7, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ -11, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ 85, എലൈറ്റ് ഹോസ്പിറ്റല്‍ ത്യശ്ശൂര്‍-1, ഹോം ഐസോലേഷന്‍ – 19 എന്നിങ്ങനെയാണ് രോഗം സ്ഥീരികരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.















Discussion about this post