പത്തനംതിട്ട: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട, മലപ്പുറം സ്വദേശികളാണ് വൈറസ് ബാധമൂലം മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങല്‍ സ്വദേശി വീട്ടില്‍ ദേവസ്യാ പിലിപ്പോസിനാണ് പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 54 വയസായിരുന്നു. വൃക്കരോഗ ബാധിതനായിരുന്നു ദേവസ്യാ.
മലപ്പുറത്താണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം തൂത സ്വദേശി മുഹമ്മദാണ് ആണ് മരിച്ചത്. 85 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം. ഇയാള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസകോശരോഗം എന്നിവയുണ്ടായിരുന്നു. അതേസമയം ഇയാളുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.
Discussion about this post