ന്യൂഡല്‍ഹി: യുജിസി നെറ്റ് അടക്കം ആറ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. സെപ്റ്റംബര്‍ 16 മുതല്‍ 25 വരെ രണ്ടുഘട്ടമായാണ് നെറ്റ് പരീക്ഷ നടത്തുന്നത്. ഡല്‍ഹി സര്‍വകലാശാല പ്രവേശന പരീക്ഷ സെപ്റ്റംബര്‍ ആറ് മുതല്‍ പതിനൊന്ന് വരെയാണ് നടത്തുക.
മറ്റു പരീക്ഷകളുടെ തീയതികള്‍ ഇങ്ങനെ,
ഐസിഎആര്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷ (യുജി കോഴ്സുകളിലേക്ക്) സെപ്റ്റംബര്‍ 7-8
ഇഗ്നോ ഓപ്പണ്‍മാറ്റ് (എംബിഎ) – സെപ്റ്റംബര്‍ 15. അഖിലേന്ത്യാ ആയുഷ് പിജി പ്രവേശന പരീക്ഷ – സെപ്റ്റംബര്‍ 28ന് നടത്തും. ഇഗ്നോ പിഎച്ച്ഡി പ്രവേശന പരീക്ഷ ഒക്ടോബര്‍ നാലിനാണ് നടത്തുക.
അതേസമയം ഐസിഎആര്‍ പിജി, പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും എന്‍ടിഎ അറിയിച്ചു. പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് ബന്ധപ്പെട്ട വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പരീക്ഷാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍ടിഎയുടെ www.nta.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Discussion about this post