തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നാല് ജീവനക്കാര്‍ക്കും അഞ്ച് തടവുകാര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 130 പേരില്‍ നടത്തിയ പരിശോധനയിലാണ് 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജയിലില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 486 ആയി. ഇന്നലെ മാത്രം 114 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.110 തടവുകാര്‍ക്കും 4 ഉദ്യോഗസ്ഥര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 363 പേരില്‍ നടത്തിയ പരിശോധനയിലാണ് 114 പേരില്‍ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച 145 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആഗസ്റ്റ് 11-നാണ് ആദ്യമായി പൂജപ്പുര ജയിലില്‍ ഒരു തടവുകാരന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഞായറാഴ്ച മരിച്ചിരുന്നു.വിചാരണ തടവുകാരനായ മണികണ്ഠന് (72) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. ജയിലില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 60 വയസിന് മുകളില്‍ പ്രായമുള്ള തടവുകാര്‍ക്ക് പരോള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അറുപതോളം തടവുകാര്‍ക്ക് പരോളിലിറങ്ങാനാവും.
Discussion about this post