കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് മുഖ്യമന്ത്രി അടക്കമുള്ളവരെ എതിർ കക്ഷിയാക്കി സമർപ്പിച്ച ഹർജി തള്ളിയത്. കേസ് എൻഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ഇതിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസിൽ ഇപെടാൻ ഉദ്ദേശിക്കുന്നില്ല. കേസിൽ എൻഐഎ അന്വേഷണം ആരംഭിച്ചതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എൻഐഎ അന്വേഷിക്കുന്ന ഘട്ടത്തിൽ കേസിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണം നിർദേശിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
ചേർത്തല സ്വദേശി മൈക്കിൾ വർഗീസ് ആണ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. സ്പ്രിംക്ലർ ഇടപാടും സ്വർണ്ണക്കടത്തും അന്വേഷണ വിധേയമാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ.
Discussion about this post