BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തെറി കേള്‍ക്കാനിടയുണ്ട് എന്ന് അറിയാം, ക്രൈസ്തവ ദേവാലയങ്ങള്‍ തുറക്കുന്നതിനെ കുറിച്ച് ഡോ നെല്‍സണ്‍ ജോസഫ്

Akshaya by Akshaya
June 7, 2020
in Kerala News
0
തെറി കേള്‍ക്കാനിടയുണ്ട് എന്ന് അറിയാം, ക്രൈസ്തവ ദേവാലയങ്ങള്‍ തുറക്കുന്നതിനെ കുറിച്ച് ഡോ നെല്‍സണ്‍ ജോസഫ്
670
SHARES
152
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ഉയരുകയാണ്. അതിനിടെ അഞ്ചാംഘട്ട ലോക്ക് ഡൗണിലെ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രത്തിന്റെ തീരുമാനം വന്നതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

READ ALSO

കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ

നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്നു, പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരിച്ച് വിഡി സതീശൻ

February 12, 2026
2
ആദ്യ ബലാത്സംഗ കേസിലും ജാമ്യം, രാഹുൽ മാങ്കൂട്ടത്തിലിന്  മൂന്ന്  കേസുകളിലും ജാമ്യം ലഭിച്ചു

ആദ്യ ബലാത്സംഗ കേസിലും ജാമ്യം, രാഹുൽ മാങ്കൂട്ടത്തിലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു

February 12, 2026
2

കേരളത്തില്‍ ആരാധനാലങ്ങള്‍ തുറക്കുന്നത് രോഗത്തിന്റെ വ്യാപനം നിയന്ത്രണാതീതമാക്കുമെന്നാണ് ഐഎംഎ കേരള ഘടകം അഭിപ്രായപ്പെട്ടത്. ഇതേ അഭിപ്രായം തന്നെയാണ് ഇന്‍ഫോ ക്ലിനിക്കിലൂടെ ശ്രദ്ധേയനായ ഡോക്ടര്‍ നെല്‍സണും പങ്കുവെക്കുന്നത്.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ക്രൈസ്തവ ദേവാലയങ്ങള്‍ തുറക്കുന്നതിനെ മുന്‍നിര്‍ത്തിയാണ് നെല്‍സണ്‍ ജോസഫ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഞായറാഴ്ച രണ്ട് കുര്‍ബാനയാണ് മിക്കയിടത്തും. ചില വലിയ പള്ളികളില്‍ അതിലും കൂടുതലുണ്ടാവും. അതില്‍ വിശ്വാസികള്‍ വന്ന് പള്ളി നിറയുന്ന രീതിയാണ് സാധാരണയെന്ന് നെല്‍സണ്‍ ജോസഫ് പറയുന്നു.

ജൂണ്‍ ഒന്നിന് നമ്മുടെ രാജ്യത്ത് 1.9 ലക്ഷമായിരുന്നു കൊറോണ ബാധിതരുടെ എണ്ണമെങ്കില്‍ ഇപ്പൊ 2.3 ലക്ഷം കടന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരാഴ്ച പോലുമെടുത്തില്ല അരലക്ഷത്തോളം കൂടാന്‍ എന്ന്. അത്രയും കേസുകള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ വഴി ആളുകളിലേക്ക് രോഗം പകര്‍ന്ന സാഹചര്യം ഓര്‍ക്കുന്നുണ്ടല്ലോയെന്നും നെല്‍സണ്‍ ജോസഫ് പറയുന്നു.

കേരളത്തില്‍ കേസുകള്‍ ഇത്ര കുറവായിരിക്കാന്‍ കാരണം ഒരു വ്യക്തിക്ക് രോഗം വന്നാല്‍ അയാളുമായി സമ്പര്‍ക്കത്തില്‍ വരാനിടയുള്ള എല്ലാവരെയും ട്രേസ് ചെയ്ത്, ഐസൊലേറ്റ് ചെയ്ത് അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിച്ചതുകൊണ്ടുകൂടിയാണെന്നും നെല്‍സണ്‍ ജോസഫ് വ്യക്തമാക്കി.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തെറി കേള്‍ക്കാനിടയുണ്ട് എന്ന് കരുതിത്തന്നെ ഇടുന്ന പോസ്റ്റാണ്.

ആരാധനാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് തന്നെയാണ്. പ്രത്യേകിച്ച് ക്രൈസ്തവ ദേവാലയങ്ങള്‍.

പത്താം ക്ലാസ് വരെ പള്ളിയില്‍ അള്‍ത്താര ബാലനായി കുര്‍ബാനയ്ക്ക് കൂടിയിട്ടുള്ളതാണ്. വേദപാഠവും പഠിച്ചിട്ടുള്ളതാണ്. അന്നുതൊട്ട് ഇന്ന് വരെ കാണുന്ന കുര്‍ബാനകള്‍ക്കൊക്കെയും ചില പ്രത്യേകതകളുണ്ടായിരുന്നു.

അര മണിക്കൂറുകൊണ്ട് പെട്ടെന്ന് തീരുന്ന കുര്‍ബാന തൊട്ട് പ്രസംഗത്തിന്റെ നീളമനുസരിച്ച് മുക്കാല്‍ മണിക്കൂറോ ഒരു മണിക്കൂറോ വരെയും പിന്നെ ആഘോഷമായ പാട്ടുകുര്‍ബാനയുമൊക്കെ കൂടിയിട്ടുണ്ട്..

പറഞ്ഞ് വന്നത് ഇതാണ്. അത്രയും നേരം പള്ളിയില്‍ നില്‍ക്കേണ്ടിവരുന്നുണ്ട്. ഞായറാഴ്ച രണ്ട് കുര്‍ബാനയാണ് മിക്കയിടത്തും. ചില വലിയ പള്ളികളില്‍ അതിലും കൂടുതലുണ്ടാവും. അതില്‍ വിശ്വാസികള്‍ വന്ന് പള്ളി നിറയുന്ന രീതിയാണ് സാധാരണ.

അത്രയും കാര്യങ്ങള്‍ മനസില്‍ ഇരിക്കെത്തന്നെ മറ്റ് ചില കാര്യങ്ങള്‍ കൂടി ആലോചിക്കാം

ഇന്നലെ 111 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ ഒന്നിന് നമ്മുടെ രാജ്യത്ത് 1.9 ലക്ഷമായിരുന്നു എണ്ണമെങ്കില്‍ ഇപ്പൊ 2.3 ലക്ഷം കടന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരാഴ്ച പോലുമെടുത്തില്ല അരലക്ഷത്തോളം കൂടാന്‍ എന്ന്.

അത്രയും കേസുകള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ വഴി ആളുകളിലേക്ക് രോഗം പകര്‍ന്ന സാഹചര്യം ഓര്‍ക്കുന്നുണ്ടല്ലോ.

കേരളത്തില്‍ കേസുകള്‍ ഇത്ര കുറവായിരിക്കാന്‍ കാരണം ഒരു വ്യക്തിക്ക് രോഗം വന്നാല്‍ അയാളുമായി സമ്പര്‍ക്കത്തില്‍ വരാനിടയുള്ള എല്ലാവരെയും ട്രേസ് ചെയ്ത്, ഐസൊലേറ്റ് ചെയ്ത് അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരാനുള്ള സാദ്ധ്യത പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിച്ചതുകൊണ്ടുകൂടിയാണ്

ആരോഗ്യമുള്ളവരെ ആരാധനാലയങ്ങളില്‍ പോവാന്‍ അനുവദിച്ചുകൂടേ എന്നും ചോദിക്കാം. പക്ഷേ അവര്‍ തിരികെ വീട്ടില്‍ വന്ന് കുഞ്ഞുങ്ങളുമായും പ്രായം ചെന്നവരുമായും രോഗികളുമായും ഇടപെടില്ല എന്നത് എങ്ങനെ ഉറപ്പാക്കും

അത് മാത്രമല്ല, വലിയ പള്ളികളില്‍ ചിലവയില്‍ പല ഇടങ്ങളില്‍ നിന്ന് വരുന്ന ആളുകള്‍ ഒന്നിച്ചു ചേരുന്നതും പതിവാണ്. എവിടെ നിന്ന് വന്നെന്നോ എങ്ങോട്ട് പോവുന്നെന്നോ ആരാണെന്നോ ഒക്കെപ്പോലും അറിയാന്‍ കഴിയണമെന്നില്ല.

ആദ്യം പറഞ്ഞപോലെ അത്രയും സമയം അടുത്തിടപഴകുന്നത്, കുര്‍ബാന സ്വീകരണത്തിന്റെ സമയത്ത് ഒരാള്‍ തന്നെ പലര്‍ക്ക് കുര്‍ബാന നല്‍കുന്നത് ഒക്കെയും രോഗവ്യാപനത്തിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കാനിടയുണ്ട്.

ഇപ്പോള്‍ത്തന്നെ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ജുമാ മസ്ജിദുകള്‍ തുറക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

അത് പിന്തുടര്‍ന്ന് അതേ പോലെ വിവേകപൂര്‍വം പള്ളികളും തീരുമാനങ്ങളെടുക്കണം എന്നാണ് അഭ്യര്‍ഥന..

Tags: Dr. Nelson JosephFB POST

Related Posts

health minister | bignewslive
Kerala News

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ

January 28, 2026
7
‘ ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, അതിന് കോൺഗ്രസ് ജയിച്ചാലും മതി’, എം സ്വരാജ്
Kerala News

‘ ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, അതിന് കോൺഗ്രസ് ജയിച്ചാലും മതി’, എം സ്വരാജ്

December 28, 2025
5
‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെയും  ഷാഫി പറമ്പിലിനേയും പരിഹസിച്ച് കുറിപ്പുമായി മന്ത്രി ശിവൻകുട്ടി
Kerala News

‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനേയും പരിഹസിച്ച് കുറിപ്പുമായി മന്ത്രി ശിവൻകുട്ടി

December 5, 2025
5
suresh gopi| bignewslive
Kerala News

കേരളത്തിന് 120 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, നന്ദി അറിയിച്ച് സുരേഷ് ഗോപി

September 16, 2025
6
‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു, കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്’, കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala News

‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു, കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്’, കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ

August 24, 2025
10
Load More
Next Post
‘മുസ്ലീം സമുദായം ജീവിക്കുന്ന കാലത്തോട് നീതി പുലര്‍ത്തിയതിന് അഭിവാദ്യങ്ങള്‍, മറ്റുമതങ്ങള്‍ക്കും ഇത് മാതൃകയാക്കാവുന്നതാണ്, സര്‍ക്കാറിന്റെ ഇളവുകള്‍ മനുഷ്യാവകാശത്തിന്റെ പരോള്‍ കാലമാണ്, അത് എങ്ങനെ ഉപയോഗിക്കണം എന്ന് ഇളവുകള്‍ ലഭിച്ചവരുടെ മനുഷ്യത്വത്തിനനുസരിച്ചാണ്’; ഹരീഷ് പേരടി

'മുസ്ലീം സമുദായം ജീവിക്കുന്ന കാലത്തോട് നീതി പുലര്‍ത്തിയതിന് അഭിവാദ്യങ്ങള്‍, മറ്റുമതങ്ങള്‍ക്കും ഇത് മാതൃകയാക്കാവുന്നതാണ്, സര്‍ക്കാറിന്റെ ഇളവുകള്‍ മനുഷ്യാവകാശത്തിന്റെ പരോള്‍ കാലമാണ്, അത് എങ്ങനെ ഉപയോഗിക്കണം എന്ന് ഇളവുകള്‍ ലഭിച്ചവരുടെ മനുഷ്യത്വത്തിനനുസരിച്ചാണ്'; ഹരീഷ് പേരടി

മണിച്ചിത്രത്താഴിലെ നാഗവല്ലിയെ വരച്ചത് ആര്; ആ ചിത്രകാരനെ വെളിപ്പെടുത്തി ഒരു കുറിപ്പ് , വൈറല്‍

മണിച്ചിത്രത്താഴിലെ നാഗവല്ലിയെ വരച്ചത് ആര്; ആ ചിത്രകാരനെ വെളിപ്പെടുത്തി ഒരു കുറിപ്പ് , വൈറല്‍

covid delhi | big news live

കൊവിഡ് 19; ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1320 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 27654 ആയി, മരണസംഖ്യ 761 ആയി

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

19 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

23 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

2 hours ago
6
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version