തൃശ്ശൂര്‍; അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ എംപി വീരേന്ദ്ര കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പുകള്‍ക്കപ്പുറം ആദരവ് നേടിയ വ്യക്തിത്വമായിരുന്നു അന്തരിച്ച ശ്രീ എം പി വീരേന്ദ്രകുമാറിന്റേതെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു.
എഴുത്തുകാരന്, ഇന്ത്യയെ അറിഞ്ഞ യാത്രികന്, പ്രഭാഷകന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം തുല്യതകള്‍ ഇല്ലാത്ത വിധം ശിരസ്സുയര്‍ത്തി നിന്നുവെന്നും മാതൃഭൂമി എന്ന മഹാപ്രസ്ഥാനത്തെ എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാന്‍ പ്രാപ്തമാക്കിയതില്‍ ശ്രീ എം പി വീരേന്ദ്രകുമാറിന്റെ നേതൃമികവിനുള്ള പങ്ക് കേരളം മറക്കില്ലെന്നും ശോഭ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ഭാഷയും ദേശവും ഉള്ള കാലത്തോളം സ്മരിക്കപ്പെടുന്ന ആ വ്യക്തിത്വ ഗാംഭീര്യത്തിന് ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുന്നുവെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പുകള്‍ക്കപ്പുറം ആദരവ് നേടിയ വ്യക്തിത്വമായിരുന്നു അന്തരിച്ച ശ്രീ എം പി വീരേന്ദ്രകുമാറിന്റേത്. എഴുത്തുകാരന്, ഇന്ത്യയെ അറിഞ്ഞ യാത്രികന്, പ്രഭാഷകന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം തുല്യതകള്‍ ഇല്ലാത്ത വിധം ശിരസ്സുയര്‍ത്തി നിന്നു. മാതൃഭൂമി എന്ന മഹാപ്രസ്ഥാനത്തെ എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാന്‍ പ്രാപ്തമാക്കിയതില്‍ ശ്രീ എം പി വീരേന്ദ്രകുമാറിന്റെ നേതൃമികവിനുള്ള പങ്ക് കേരളം മറക്കില്ല. ഭാഷയും ദേശവും ഉള്ള കാലത്തോളം സ്മരിക്കപ്പെടുന്ന ആ വ്യക്തിത്വ ഗാംഭീര്യത്തിന് ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുന്നു.
പ്രണാമം.
Discussion about this post