തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മിതിയിലെ വാസ്തുവിദ്യാ വൈദഗ്ധ്യം വ്യക്തമാക്കുന്ന ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.
ഫേസ്ബുക്കിലാണ് മന്ത്രി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അപൂര്‍വ്വ ചിത്രം പങ്കുവെച്ചത്. വിഷുവ ദിനത്തില്‍ ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളില്‍ സൂര്യന് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന ദൃശ്യമാണ് ചിത്രത്തില്‍ കാണാനാവുന്നത്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം എന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇത്തരത്തില്‍ ക്ഷേത്ര ഗോപുര ജാലകങ്ങളിലൂടെ സൂര്യന് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്.
മന്ത്രി ചിത്രം പങ്കുവച്ചതോടെ വാസ്തു വിദ്യയെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കടിച്ചത്.
Discussion about this post