താനൂര്‍(മലപ്പുറം): മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിച്ചത്.
കരിങ്കപ്പാറ സ്വദേശി തൊട്ടിയില്‍ സെയ്തലവി, മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്, റാസിം റഹ്മാന്‍ കോയ, അറക്കല്‍ അബു എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് സോഷ്യല്‍മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ്. സിപിഎം പ്രവര്‍ത്തകന്‍ കൊളക്കാട്ടില്‍ ശശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി കൈകൊണ്ടിരിക്കുന്നത്.










Discussion about this post