കോഴിക്കോട്: വിവാഹത്തിനായി മാറ്റിവെച്ച തുക കൊവിഡ് പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി മാതൃകയായി ആരോഗ്യപ്രവര്‍ത്തക സ്മിതി. കൂടാതെ വിവാഹത്തോടനുബന്ധിച്ച് ചൂലൂര്‍ ബാലസദനത്തിലെ കുട്ടികള്‍ക്ക് സദ്യയും ഒരുക്കുകയും ചെയ്തു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചായിരുന്നു ആരോഗ്യപ്രവര്‍ത്തകയായ സ്മിതിയുടെ വിവാഹം.
അതിനാല്‍ തന്നെ കല്യാണ ചെലവിലും വന്‍ കുറവ് വന്നിരുന്നു. കുറവ് ചെലവുകളില്‍ നിന്ന് മിച്ചം പിടിച്ച ഈ പണമാണ് മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്. നിപ്പ മഹാമാരി കേരളത്തെ പിടിച്ചുകുലുക്കിയ സമയത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തിരുന്ന സ്മിതി ഇപ്പോള്‍ കൊച്ചിയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് സേവനം അനുഷ്ഠിക്കുന്നത്.
സഹോദരന് ഭരത്രാജും യുഎഇയില്‍ ആരോഗ്യപ്രവര്ത്തകന് തന്നെയാണ്. വിവാഹം വീഡിയോ കോളിലൂടെ കണ്ടു തൃപ്തിയടയേണ്ടി വന്ന ഭരത്രരാജ് ടിക്കറ്റിനും മറ്റ് കല്യാണ ആവശ്യങ്ങള്‍ക്കും നീക്ക വച്ച തുകയും ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി മാതൃകയായിരുന്നു.
Discussion about this post