കൊച്ചി: സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ ഏറ്റവും അധികം തമ്പടിച്ചിരിക്കുന്നത് പെരുമ്പാവൂരിലാണ്. ഇപ്പോള്‍ ഇവര്‍ക്കായി കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചിരിക്കുകയാണ്. എറണാകുളം റൂറല്‍ പോലീസിന്റെ നേതൃത്വത്തിലാണ് കിച്ചന്‍ തുടങ്ങിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് പായിപ്പാടുണ്ടായ അതിഥി തൊഴിലാളി പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പെരുമ്പാവൂരില്‍ വലിയ ജാഗ്രതയാണ് പോലീസും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്നത്. ഇന്നലെ തന്നെ പോലീസുദ്യോഗസ്ഥര്‍ എല്ലാ തൊഴിലാളി ക്യാംപുകളിലും എത്തി അതിഥി തൊഴിലാളികളെ ബോധവത്കരിക്കാന്‍ ശ്രമിച്ചിരുന്നു. പെരുമ്പാവൂരിലെ ബംഗ്ലാ കോളനിയില്‍ മാത്രം 1800-ഓളം അതിഥി തൊഴിലാളികളാണ് ഉള്ളത്.
ഇതിനു സമീപത്തയാണ് ഇപ്പോള്‍ കമ്മ്യൂണിറ്റി കിച്ചന്‍ സജ്ജമാക്കിയത്. ഇന്നു രാവിലെ ഇവര്‍ക്ക് ചപ്പാത്തിയും പരിപ്പു കറിയും തയ്യാറാക്കി കൊടുത്തു. ചപ്പാത്തിയുണ്ടാക്കാനുള്ള മെഷീനും ഗോതമ്പു പൊടിയും അടക്കമുള്ള സാധനങ്ങള്‍ ഇന്നലെ രാത്രി തന്നെ ഇവിട എത്തിച്ചിട്ടുണ്ട് – എറണാകുളം റൂറല്‍ എസ്പി കാര്‍ത്തിക് പറയുന്നു.
















Discussion about this post