ന്യൂഡല്‍ഹി : പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കൊനൊരുങ്ങുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി ആണ് സര്‍ക്കാരിനു വേണ്ടി കോടതിയെ സമീപിക്കുക. നാളെയോ മറ്റന്നാളോ ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഫയല്‍ ചെയ്തേക്കുമെന്നാണ് സൂചന.
വിധി നടപ്പിലാക്കുന്നതിന് വലതു സംഘടനകള്‍ സൃഷ്ടിക്കുന്ന തടസങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും കോടതിയെ അറിയിക്കും. കൂടാതെ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തിയിരുന്നു, പൊലീസ് സുരക്ഷ അടക്കമുള്ള സന്നാഹങ്ങളും ഭരണസംവിധാനപരമായ എല്ലാ നടപടികളും എടുത്തിരുന്നു,എന്നിട്ടു പോലും ഹൈക്കോടതിയില്‍ നിന്നടക്കം പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും പഴി കേള്‍ക്കേണ്ടി വന്നു മുതലായ കാര്യങ്ങളാണ് കോടതിയെ ബോധിപ്പിക്കുക.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്റ്റാന്റിംഗ് കൗണ്‍സില്‍ ജി പ്രകാശ്, സീനിയര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.
Discussion about this post