ആലപ്പുഴ: തുമ്പോളിയില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഡെറിക്, ആന്റപ്പന്, ശരത്ത്, ജോര്‍ജ്ജ്, കണ്ണന്, ചാള്‍സ് എന്നിവരാണ് പിടിയിലായത്. തുമ്പോളി സാബു വധക്കേസ് പ്രതികളായ വികാസ്, ജസ്റ്റിന് എന്നിവരെ പിടിയിലായ ആറുപേരും ചേര്‍ന്ന്
വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഡിസംബര്‍15 നാണ് സംഭവം. പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് സെമിത്തേരിക്ക് സമീപം നില്‍ക്കുമ്പോഴുണ്ടായ വാര്‍ക്ക് തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഗുരുതരമായി വേട്ടേറ്റ വികാസിനെയും ജസ്റ്റിനെയും പോലീസ് ജീപ്പിലാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വികാസ് അര്‍ദ്ധരാത്രിയോടെയും ജസ്റ്റിന് പുലര്‍ച്ചെയും മരിച്ചു. 2015 ജൂണില്‍, തുമ്പോളിയില്‍ കൊല്ലപ്പെട്ട സാബുവിന്റെ സുഹൃത്തുക്കളാണ് പിടിയാലയവര്‍. സാബുവിനെ കൊന്നതിലെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പോലീസ് പറയുന്നത്.
Discussion about this post