ഉള്ളടക്കം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് അമല അക്കിനേനി. തെന്നിന്ത്യയിലെ ഒരു പ്രശസ്ത നടിയായ അമല കെയ്റ് ഓഫ് സൈറാ ബാനു എന്ന മലയാള ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. ഇപ്പോള്‍ താരം കരുത്തുറ്റ ഒരു വേഷത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യനും ടീം ഇന്ത്യയുടെ പരിശീലക മേധാവിയുമായ പുല്ലേല ഗോപിചന്ദിന്റെ ജീവചരിത്രം പറയുന്ന സിനിമയിലാണ് അമല അക്കിനേനി അഭിനയിക്കുന്നത്.
ഗോപിചന്ദിന്റെ അമ്മയായ സുബ്ബരാവമ്മയുടെ വേഷത്തിലാണ് അമല എത്തുക. ഗോപിചന്ദിന് ചാമ്പ്യന്‍ താരമാക്കുന്നതില്‍ നിര്‍ണ്ണായകമാണ് സുബ്ബരാവമ്മ. സുധീര്‍ ബാബുവാണ് ഗോപിചന്ദ് ആയി അഭിനയിക്കുന്നത്. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം റിലീസ് ചെയുക.
Discussion about this post