തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച സാവകാശ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എപദ്മകുമാര്‍. ശബരിമല വിഷയത്തില്‍ സാവകാശ ഹര്‍ജി വൈകിപ്പിക്കാന്‍ ബോര്‍ഡ് ശ്രമിച്ചിട്ടില്ല. ശബരിമലയെ സംബന്ധിച്ച് എന്ത് പറഞ്ഞാലും നെഗറ്റീവായി എടുക്കരുത്.
കേന്ദ്രസര്‍ക്കാര്‍ നല്കിയ ഫണ്ടിനെക്കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത് വാസ്തവവിരുദ്ധമായ കാര്യമാണ്. 92 കോടിയല്ല ആറ് കോടി രൂപ മാത്രമാണ് ഫണ്ട് ലഭിച്ചത്. ശബരിമല വിഷയത്തില്‍ ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും എ പദ്മകുമാര്‍ പറഞ്ഞു.
അതിനിടെ മണ്ഡലകാലം ആരംഭിച്ചിട്ടും ദേവസ്വം ഭാരവാഹികള്‍ ശബരിമലയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണം ശക്തമായി. നടതുറന്ന ദിവസം വന്ന തൊഴുതിട്ടു പോയതാണ് എ പദ്മകുമാറും ശങ്കര്‍ദാസും. മണ്ഡലകാലത്ത് ദേവസ്വം ബോര്‍ഡിന്റെ ഭാരവാഹികളാരെങ്കിലും സന്നിധാനത്ത് തങ്ങുന്നത് പതിവാണ്. ഈ പതിവാണ് ഇത്തവണ ലംഘിച്ചിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Discussion about this post