കൊച്ചി: ഇത്തവണ ശബരിമല ദര്‍ശനം നടത്തിയേ മടങ്ങുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ദര്‍ശനത്തിനായി എത്തുന്ന തങ്ങള്‍ക്ക് പോലീസ് കൃത്യമായ സംരക്ഷണം നല്‍കണമെന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടു.
ഇനി അഥവാ പോലീസിന് സംരക്ഷണം നല്‍കാന്‍ കഴിയില്ലെങ്കില്‍ അത് എഴുതി നല്‍കണമെന്നും തൃപ്തി ദേശായി വ്യക്തമാക്കി. സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ എന്നിവര്‍ക്ക് താന്‍ കത്ത് അയച്ചിരുന്നെന്നും തൃപ്തി ദേശായി പറഞ്ഞു.
അതേസമയം ബിന്ദു അമ്മിണിയുടെ നേരെ മുളകുപൊടിയെറിഞ്ഞ സംഭവത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്യുമെന്നും തൃപ്തി ദേശായി പറഞ്ഞു. നിലവില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലാണ് തൃപ്തി ദേശായിയും സംഘവും ഉള്ളത്.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തിയത്. നാലംഗ സംഘത്തിനൊപ്പമാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് തൃപ്തിക്ക് ഒപ്പമുള്ളവര്‍.
Discussion about this post