പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസൗകര്യങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് ഇടപെടുമെന്ന് പ്രസിഡന്റ് എ പത്മകുമാര്‍. തീര്‍ത്ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാറും തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മകുമാര്‍.
അതോടൊപ്പം നെയ്യഭിഷേകവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്ക പരിഹരിച്ചിട്ടുണ്ട്, എല്ലാ ഭക്തര്‍ക്കും നെയ്യഭിഷേകം നടത്താന്‍ കഴിയുംവിധം ക്രമീകരണങ്ങള്‍ ഒരുക്കും, പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് നട തുറക്കുമ്പോള്‍ മുതല്‍ നെയ്യഭിഷേകത്തിന് സമയമുണ്ടായിരിക്കും. ഉച്ചയ്ക്ക് 12.30 വരെ നെയ്യഭിഷേകം നടത്താനായി ഭക്തര്‍ക്ക് സാധിക്കും. അതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും പോലീസ് ഒരുക്കും. മൂന്ന് മണിയ്ക്ക് മുന്‍പ് നെയ്യഭിഷേകം നടത്താനുള്ള ഭക്തര്‍ക്ക് എത്താന്‍ സാധിക്കുന്നവിധം പോലീസ് സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















Discussion about this post