കൊച്ചി: കാസര്‍കോട് പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചതാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.
ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവുണ്ടായിട്ടും കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ കാലതാമസം എടുക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ഫയല്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ് വന്നത്.
കഴിഞ്ഞ മാസം 30നായിരുന്നു പെരിയ കൊലപാതകക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, സംഭവത്തിന് പിന്നിലുള്ള എല്ലാ പ്രതികളെയും പിടികൂടിയതാണെന്നും ഗൂഢാലോചന അടക്കം മുഴുവന്‍ കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതുമാണെന്നാണ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ചൊവ്വാഴ്ച ബെഞ്ച് പരിഗണിക്കും.
Discussion about this post