മലപ്പുറം: വീണ്ടും മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. കുഴൽപ്പണം കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. മലപ്പുറം വേങ്ങരയിൽ വെച്ചാണ് കുഴൽപ്പണ കടത്ത് എക്സൈസ് പിടികൂടിയത്.
കാറിൽ കടത്താൻ ശ്രമിച്ച 65 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് എക്സൈസ് സംഘം പിടികൂടിയത്. കേസിൽ രണ്ടു പേർ അറസ്റ്റിലായിട്ടുമുണ്ട്. കുഴിപ്പുറം സ്വദേശി സെയ്തലവി, വേങ്ങര സ്വദേശി അഷ്റഫ് എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇവരെ പിന്നീട് പോലീസിന് കൈമാറി.
Discussion about this post