തിരുവനന്തപുരം: എംഡി രാമനാഥന്‍ സ്മാരകം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. മന്ത്രി എകെ ബാലനാണ് കുറിപ്പ് പങ്കുവെച്ചത്. കണ്ണമ്പ്ര ഗ്രാമത്തിന് ഇന്ന് ദേശീയോത്സവമായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന് ജന്മനാട്ടില്‍ അനുയോജ്യമായ ഒരു സ്മാരകം നിര്‍മ്മിക്കും എന്നതെന്നും, അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകാരാധ്യനായ കര്‍ണാടക സംഗീതജ്ഞന്‍ എംഡി രാമനാഥന്‍ അന്തരിച്ച് 35 വര്‍ഷം കഴിഞ്ഞാണ് ജന്മനാട്ടില്‍ സ്മാരകമുയര്‍ന്നത്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ആ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എം ഡി രാമനാഥന്‍ സ്മാരകം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
കണ്ണമ്പ്ര ഗ്രാമത്തിന് ഇന്ന് ദേശീയോത്സവമായിരുന്നു. ലോകപ്രശസ്തനായ സംഗീതജ്ഞന്‍ എം ഡി രാമനാഥന്റെ ജനനം കൊണ്ട് പ്രശസ്തമായ സ്ഥലമാണ് മഞ്ഞപ്ര. എന്നാല്‍ ജന്മസ്ഥലത്ത് അദ്ദേഹത്തിന് ഒരു സ്മാരകം ഇല്ല എന്നത് നമ്മെ എല്ലാവരെയും വേദനിപ്പിച്ച കാര്യമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന് ജന്മനാട്ടില്‍ അനുയോജ്യമായ ഒരു സ്മാരകം നിര്‍മ്മിക്കും എന്നത്. ആ വാഗ്ദാനം യാഥാര്‍ഥ്യമായിരിക്കുന്നു. ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തിങ്കളാഴ്ച വൈകിട്ട് എം ഡി ആര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു.
ലോകാരാധ്യനായ കര്‍ണാടക സംഗീതജ്ഞന്‍ ശ്രീ. എം ഡി രാമനാഥന്‍ അന്തരിച്ച് 35 വര്‍ഷം കഴിഞ്ഞാണ് ജന്മനാട്ടില്‍ സ്മാരകമുയര്‍ന്നത്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ആ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയില്‍ ചാരിതാര്‍ഥ്യമുണ്ട്.
വളരെ വിജ്ഞാനപ്രദവും പ്രൗഢവുമായ ഉദ്ഘാടന പ്രസംഗമാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നടത്തിയത്. രാവിലെ മുതല്‍ ശാസ്ത്രീയ സംഗീത പരിപാടികള്‍ നടന്നു.
ഉദ്ഘാടന വേദിയില്‍ വച്ച് ജില്ലയിലെ പ്രശസ്ത സംഗീതജ്ഞരെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ജനപ്രതിനിധികള്‍, എം ഡി ആറിന്റെ കുടുംബാംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. എം ഡി ആറിന്റെ മകന്‍ ബാലാജി സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് അയച്ച കത്തും ചടങ്ങില്‍ വായിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം എം ഡി രാമനാഥന്‍ കൃതികളുടെ ആലാപനവും നാടന്‍ പാട്ടും ഉണ്ടായിരുന്നു.
Discussion about this post