തിരുവനന്തപുരം: ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിന് അമേരിക്കന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ നടന് ജയസൂര്യയെ അഭിനന്ദിച്ച് മന്ത്രി എകെ ബാലന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം താരത്തിന് അഭിനന്ദനം അറിയിച്ചത്.
2018 ല്‍ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ആദ്യമായി പുരസ്കാരം നല്‍കിയത് കേരള സര്‍ക്കാരാണെന്ന് അദ്ദേഹം കുറിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരവും ജയസൂര്യയ്ക്ക് നല്‍കിയെന്നും മന്ത്രി പറയുന്നു. ജയാ, താങ്കള്‍ക്ക് സല്യൂട്ടെന്നും മന്ത്രി കുറിച്ചു.
അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വച്ചു നടത്തിയ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയിലാണ് ജയസൂര്യയ്ക്ക് മികച്ച നടനെന്ന അംഗീകാരം ലഭിച്ചത്. ഈ നേട്ടം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും ജയസൂര്യയും പ്രതികരിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അമേരിക്കയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സിന്‍സിനാറ്റിയില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ ജയസൂര്യയ്ക്ക് അഭിനന്ദനം. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.
2018 ല്‍ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ആദ്യമായി പുരസ്കാരം നല്‍കിയത് കേരള സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരവും ജയസൂര്യയ്ക്ക് നല്കി.
ചിത്രത്തില്‍ മേരിക്കുട്ടി എന്ന ട്രാന്സ്സെക്ഷ്വല് കഥാപാത്രത്തെ വളരെ മികവോടെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ഒട്ടനവധി അംഗീകാരങ്ങള്‍ ജയസൂര്യ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ, അന്താരാഷ്ട്ര അംഗീകാരം കൂടി നേടിയിരിക്കുന്നു. ജയാ, താങ്കള്‍ക്ക് സല്യൂട്ട്!
Discussion about this post