തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് ചില പ്രത്യേക ദിവസങ്ങളില്‍ കയറാമെന്നതരത്തില് ക്രമീകരണം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. എന്നാല്‍ ക്രമീകരണങ്ങള്‍ എന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ ഇതേപ്പറ്റി മുഖ്യമന്ത്രി എന്തെങ്കിലും പറഞ്ഞോ എന്ന ചോദ്യത്തിന് കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മയും വ്യക്തമായ ഉത്തരം നല്‍കിയില്ല. ചില നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ തങ്ങള്‍ക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post