തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് സ്കൂള്‍ ബസിന് തീയിട്ട് നശിപ്പിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മൂന്നാഴ്ച മുമ്പ് കാഞ്ഞിരംകളം മൗണ്ട് കാര്‍മല്‍ സ്കൂള്‍ ബസ് കത്തിച്ച സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒരു പ്രമുഖ വാര്‍ത്താ മാധ്യമമാണ് സംഭലത്തിന്റെ വീഡിയോ പുറത്ത് വിട്ടത്.
കഴിഞ്ഞ സെപ്തംബര്‍ മൂന്നാം തിയതി രാത്രിയോടെയാണ് സാമൂഹിക വിരുദ്ധര്‍ ബസിന് തീയിട്ട് നശിപ്പിച്ചത്. സ്കൂള്‍ വളപ്പിലെ സിസിടിവി ക്യാമറകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമാണ് സ്കൂളിനുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്കൂള്‍ അധികൃതര്‍ പരാതി നല്‍കിട്ടും സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടിച്ചിട്ടില്ല.
കാഞ്ഞിരംകുളം ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങള്‍ പതിവാണെന്നും ഇത്തരം സംഘങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം തുടരുന്നതെന്നും പോലീസ് പറയുന്നു. സ്കൂള്‍ മാനേജ്മെന്റിനോട് പകയുള്ള ആരെങ്കിലുമാണോ സംഭവത്തിന് പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post