പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരിയെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
ഹരി കഴിഞ്ഞ തെരഞ്ഞെടുപ്പിലും പാലായില്‍ സ്ഥാനാര്‍ഥിയായിരുന്നു. ബിജെപി കേന്ദ്രനേതൃത്വമാണ് ഹരിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് പാലാ സീറ്റില്‍ മല്‍സരിക്കാന്‍ തീരുമാനമായത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 27-നാണ് വോട്ടെണ്ണല്‍.
Discussion about this post