തിരുവനന്തപുരം: പ്രളയത്തില്‍ പുസ്തകം നഷ്ടപ്പെട്ട് പോയ കുരുന്നുകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക സന്ദേശമനുസരിച്ച് പുതിയ പാഠപുസ്തകങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയ പാഠപുസ്തകങ്ങള്‍ ഓഗസ്റ്റ് 19 മുതല്‍ വിതരണം നടത്തുന്നതായിരിക്കും.
പാഠപുസ്തകങ്ങള്‍ക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാന്‍ തീരുമാനിച്ചു. നോട്ടുപുസ്തകം, സ്കൂള്‍ബാഗ്, കുട, പേന, പെന്‍സില്‍, ചോറ്റുപാത്രം, ഇന്‍സ്ട്രുമെന്റ് ബോക്സ് എന്നിവയാണ് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെപി അനില്‍ കുമാര്‍വ്യക്തമാക്കി.
Discussion about this post