തിരുവനന്തപുരം: റെയില്‍വേ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ രാത്രിയാണ് പ്രതികളെ പിടികൂടിയത്.
ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മര്‍ദ്ദനമേറ്റ് അവശനായ വിഷ്ണുവിനെ പ്രതികള്‍ തന്നെയാണ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ മരണം സ്ഥിരീകരിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. വിഷ്ണുവിന്റെ സഹപാഠിയും സുഹൃത്തുമായ സൂര്യനാണ് കേസിലെ മുഖ്യപ്രതി. ഒളിവില്‍ പോയ സൂര്യനെയും സഹോദരന് സംക്രാന്ത്, വിവേക് എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ സംഭവം നടന്ന ചിറയിന്‍കീഴ് കോളം എന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവം നടക്കുമ്പോള്‍ പ്രതികള്‍ ലഹരിമരുന്നുപയോഗിച്ചതായും സൂചനയുണ്ട്.
Discussion about this post