ബഗ്പട്: ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കാന്‍ വെടിയുതിര്‍ത്ത് കേക്ക് മുറിച്ച് യുവാവ്. സംഭവത്തില്‍ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ബഗ്പടിലാണ് പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ യുവാവ് തോക്കുപയോഗിച്ച് കേക്കുമുറിച്ചത്.
സരുര്‍പൂര്‍ ഖേര്‍ക്കി ഗ്രാമത്തില്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് നടത്തിയ ആഘോഷത്തിനിടെയാണ് പിറന്നാളുകാരനായ യുവാവ് വെടിയുതിര്‍ത്ത് കേക്ക് മുറിച്ചത്. കൂടെ നിന്ന സുഹൃത്തുക്കളിലാരോ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്നും യുവാവിനായി തെരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
लाइव बर्थडे।। बागपत में फायरिंग कर काट केक@bptpolice @igrangemeerut @Uppolice pic.twitter.com/j9QGVmXW62
— Shadab Rizvi (@ShadabNBT) July 31, 2019












Discussion about this post