പനാജി: ബിജെപി നേതാവിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ കൂട്ടമാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായി ഗോവ പ്രദേശ് മഹിളാ കോണ്‍ഗ്രസ് സെക്രട്ടറി ദിയ ഷെട്കാറിന്റെ ആരോപണം. ഇതുസംബന്ധിച്ച ഇവരുടെ പരാതിയില്‍ പനാജി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥി സുഭാഷ് ശിരോദ്കറിനെതിരെ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയാല്‍ കൂട്ടമാനഭംഗപ്പെടുത്തുമെന്നാണു ഭീഷണിപ്പെടുത്തിയത്. ശിരോദ്കറിന്റെ മണ്ഡലത്തില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്.
ഞായറാഴ്ച രാവിലെ ഫോണില്‍ വിളിച്ചാണു ഭീഷണി മുഴക്കിയതെന്നു ദിയ മാധ്യമങ്ങളോടു പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്നതിന് ഏതു തരംതാഴ്ന്ന രീതിയും സ്വീകരിക്കാനുള്ള അവസ്ഥയിലേക്കു ശിരോദ്കറിന്റെ അനുയായികള്‍ മാറിയതായും ദിയ ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന സുഭാഷ് ശിരോദ്കര് കഴിഞ്ഞ മാസമാണു രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നത്.
Discussion about this post