ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും ഡല്‍ഹിയില്‍ ആളുകൂടിയില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകര്‍. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത യോഗത്തിലാണ് ഒട്ടേറെ കസേരകള്‍ ഒഴിഞ്ഞുകിടന്നത്.
ഡല്‍ഹിയില്‍ മല്‍സരിക്കുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിക്കും മുന്‍ ക്രിക്കറ്ററും സംഘപരിവാര അനുകൂലിയുമായ ഗൗതംഗംഭീറും വേണ്ടി ന്യൂഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തിനാണ് ആളില്ലാത്തതിനാല്‍ കസേരകള്‍ ഒഴിഞ്ഞ് കിടന്നത്.
ടൈംസ് ഓഫ് ഇന്ത്യയാണ് ഒഴിഞ്ഞ കസേരകളുടെ ചിത്രം സഹിതം വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ഇതിന് മുമ്പും പലവട്ടം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സമാന സാഹചര്യമുണ്ടായിട്ടുണ്ട്. നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായും നരേന്ദ്ര മോഡിയും അടക്കമുള്ളവര്‍ക്ക് സമാന അനുഭവമുണ്ടായിരുന്നു.
Empty seats during the rally of Union Home Minister Rajnath Singh, and Lok Sabha candidates from Delhi — Manoj Tiwari and Gautam Gambhir — at Shastri Park in New Delhi. Photos: @ANINDYAtimes pic.twitter.com/JFIpSGmX5s
— TOI Delhi (@TOIDelhi) 1 May 2019
Discussion about this post