മുംബൈ: സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ജെറ്റ് എയര്‍വേയ്സിന്റെ 75 ശതമാനം ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കമ്പനി. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ജെറ്റ് എയര്‍വേയ്സിന് വായ്പ നല്കിയ ബാങ്കുകളുടെ നേതൃത്വം വഹിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബിഡ് ക്ഷണിച്ചിരിക്കുന്നത്. ഏപ്രില്‍ പത്തിനകം ബിഡ് സമര്‍പ്പിക്കാനാണ് ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നത്.
എയര്‍ലൈന്‍ ബിസിനസ് രംഗത്ത് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയമുള്ള കമ്പനികള്‍ക്കോ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആയിരം കോടിയുടെ ആസ്തി ലഭിച്ച കമ്പനികള്‍ക്കോ ബിഡില്‍ പങ്കെടുക്കാവുന്നതാണ്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന സര്‍വീസ് കമ്പനിയായ ജെറ്റ് എയര്‍വേയ്സ് സാമ്പത്തിക പ്രതിസന്ധി കാരണം വിമാനങ്ങളുടെ എണ്ണം വെട്ടി ചുരുക്കിയിരുന്നു. നിലവില്‍ 26 സര്‍വീസുകളാണ് ജെറ്റ് എയര്‍വേസിനുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം പൈലറ്റുമാര്‍ക്കും ജീവനക്കാര്‍ക്കും കമ്പനി ശമ്പളം കൊടുത്തിട്ട് മൂന്ന് മാസമായി.
Discussion about this post