ഗാന്ധിനഗര്‍: മോഡി സര്‍ക്കാരിന് കീഴില്‍ സമ്പത്തില്‍ വര്‍ധനവുണ്ടായെന്ന വെളിപ്പെടുത്തലുമായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞദിവസം ഗാന്ധിനഗറില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായി അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതിനോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സമ്പത്തിലെ വന്‍വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അമിത് ഷായുടെ ഭാര്യ സോണല്‍ ഷായുടെ സമ്പത്തില്‍ 16 ഇരട്ടി വര്‍ധനവാണ് അഞ്ചു വര്‍ഷംകൊണ്ട് സംഭവിച്ചിരിക്കുന്നത്.
2014ല്‍ 14 ലക്ഷമുണ്ടായിരുന്ന സമ്പത്ത് ഇപ്പോള്‍ 2.3 കോടിയിലെത്തി നില്‍ക്കുകയാണ്. അമിത്ഷായുടെ ആകെ സമ്പത്തിന്റെ മൂല്യം 31 കോടിയാണ്. 23 കോടി മാതാവ് കുസും ഷായില്‍ നിന്നും കൈമാറി കിട്ടിയതാന്നെും രേഖയില്‍ തെളിയിക്കുന്നു. 2013-14ല്‍ 41,93,218 രൂപയായിരുന്ന ഷായുടെ സമ്പത്ത് 2017-18 കാലത്ത് 53,90,970 രൂപയിലേക്ക് ഉയര്‍ന്നു.
ഭാര്യ സോണലിന്റെ സമ്പത്ത് 14,55,637 രൂപയില്‍ നിന്നും 2.3 കോടിയായും ഉയര്‍ന്നു. 2015-16 കാലത്താണ് ഒരുകോടിയോളം രൂപയുടെ വര്‍ധനവ് ഇവരുടെ സമ്പത്തിലുണ്ടായിരിക്കുന്നത്. സത്യവാങ്മൂലത്തില്‍ തനിക്കെതിരെ നാല് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കുന്നു. പശ്ചിമബംഗാളില്‍ നടത്തിയ തീവ്രമായ പ്രസംഗത്തിന്റെ പേരിലാണ് ആദ്യത്തെ കേസ്. രണ്ടാമത്തേത് അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരിലാണ്. മറ്റു രണ്ടു കേസുകളും ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോള്‍ ചെരുപ്പ് ധരിച്ചതിനും ലാലു പ്രസാദിനെ ‘ചാരാ ചോര്‍’ എന്ന് വിശേഷിപ്പിച്ചതിനുമാണെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post