അലിബാഗ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോഡിയുടെ നൂറ് കോടി വിലമതിക്കുന്ന ബംഗ്ലാവ് പൊളിച്ച് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തീരദേശ നിയമങ്ങള്‍ പാലിക്കാതെ മഹാരാഷ്ട്രയിലെ അലിബാഗില്‍ പണിത ബംഗ്ലാവാണ് പൊളിച്ചു നീക്കുന്നത്. ആറ് ആഴ്ച നീണ്ട ശ്രമത്തിന് ഒടുവിലാണ് കെട്ടിടം പൊളിച്ചു തുടങ്ങിയത്.
കരുത്തോടെ നിര്‍മ്മിച്ചിട്ടുള്ള ഈ ബംഗ്ലാവ് വലിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പൊളിച്ചു നീക്കുന്നത്. കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു നീക്കാന്‍ മാസങ്ങള്‍ വേണ്ടിവരുന്നത് കൊണ്ട് നിയന്ത്രിത സ്ഫോടനങ്ങള്‍ നടത്തി പൊളിച്ചു നീക്കാനാണ് അധികൃതരുടെ നീക്കം. തൂണുകളില്‍ തുളയുണ്ടാക്കി സ്ഫോടക വസ്തുക്കള്‍ നിറച്ച് റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് സ്ഫോടനം നടത്തി കെട്ടിടം തകര്‍ക്കാനാണ് നീക്കമെന്ന് റായിഗഡ് അഡീഷണല്‍ കളക്ടര്‍ പറഞ്ഞു.
വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപയോഗിച്ച് 33,000 ചതുരശ്ര അടി വലുപ്പത്തിലാണ് നീരവ് മോഡി ബംഗ്ലാവ് പണികഴിപ്പിച്ചിരിക്കുന്നത്.
Discussion about this post