ബംഗളൂരു: കാശ്മീറില്‍ നടക്കുന്ന് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു. ഇന്ത്യന്‍ സൈന്യത്തോട് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചാണ് ഈ നീക്കമെന്ന് കെസിഎ ബുധനാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇതെ തുടര്‍ന്ന് പാക് പ്രധാനമന്ത്രിയും മുന്‍ ക്യാപ്റ്റനുമായ ഇമ്രാന് ഖാന്റേതടക്കമുള്ള ചിത്രങ്ങളാണ് ചൊവ്വാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തത്.
നേരത്ത ഹിമാചല്‍പ്രദേശിലെ ധര്‍മശാല സ്റ്റേഡിയത്തില്‍ നിന്നും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നും മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലും ജയ്പുര്‍ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ നിന്നും പാകിസ്താന് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളും നീക്കം ചെയ്തിരുന്നു.
അതിന് പുറമെ ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരങ്ങള്‍ ഇന്ത്യ ബഹിഷ്കരിക്കണമെന്ന് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ബിസിസിഐയോട് ആവശ്യപ്പെടുക വരെ ചെയ്തു. ഇമ്രാന് ഖാന്, പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍, ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി, ബാറ്റ്സ്മാന് ജാവേദ് മിയാന്‍ദാദ് എന്നിവര്‍ ഉള്‍പ്പടെയുള്ള താരങ്ങളുടെ ചിത്രങ്ങളാണ് നീക്കം ചെയ്തത്.
Discussion about this post