മാണ്ഡ്യ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന് ഗുരുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രകാഷ് രാജിനു നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. ഫെബ്രുവരി 16ന് കര്‍ണാടകത്തിലെ മെല്ലഹള്ളിയിലുള്ള ഗുരുവിന്റെ ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവമുണ്ടായത്.
വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന തെന്നിന്ത്യന്‍ താരം ഗുരുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആക്രോശത്തോടെ ഗ്രാമവാസികള്‍ വളയുകയായിരുന്നു. സൈന്യത്തേയും രാജ്യത്തേയും നിരന്തരം അപമാനിക്കുന്ന പ്രകാശ് രാജ് പോകണം എന്നാവശ്യപ്പെട്ടായിരുന്നു കൈയ്യേറ്റ ശ്രമം നടത്തിയത്.
പ്രകാശ് രാജ് വഞ്ചകനാണെന്നും ഒറ്റുകാരനാണെന്നും സൈനികന് അന്തിമോപചാരാമര്പ്പിക്കുന്നത് അഭിനയമാണെന്നും പറഞ്ഞ് ഗ്രാമീണര്‍ ആക്രമിക്കാന്‍ വരികയായിരുന്നു. തുടര്‍ന്ന്, പോലീസെത്തി പ്രകാശ് രാജിനെ അവിടെ നിന്നും മാറ്റുകയായിരുന്നു. ഇതിനിടയില്‍ രോഷകുലരായ നാട്ടുകാരില്‍ ചിലര്‍ പ്രകാശ് രാജിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
Discussion about this post