ന്യൂഡല്‍ഹി:പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ വീണ്ടും ഹാജരായി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് തുടര്‍ച്ചയായ മൂന്നാം ദിവസം ഇഡിക്ക് മുന്നില്‍ റോബര്‍ട്ട് വദ്ര ഹാജരാകുന്നത്.
വിവാദ ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിയുമായി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് റോബര്‍ട്ട് വദ്രയ്ക്കെതിരെയുള്ള ആരോപണം. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം റോബര്‍ട്ട് വദ്ര കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.
Discussion about this post